തിരുവനന്തപുരം: കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.സിറ്റി ജില്ലാ ഓഫീസില്‍ പൊതുദര്‍ശനത്തിനെത്തിച്ച ഭൗതികശരീരം കണ്ട് ബി ജെ പി കൗണ്‍സിലര്‍മാര്‍ വിതുമ്പി.
സംസ്‌കാരം ഉച്ചയ്‌ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മരണാനന്തര ചടങ്ങിനുള്ള 10000 രൂപ ഓഫീസില്‍ കവറില്‍ സൂക്ഷിച്ചായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഈ തുക മരണാനന്തര ചടങ്ങിനുള്ളതെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ അനില്‍ പ്രസിഡന്റായ വലിയശാലയിലെ ഫാം ടൂര്‍ സൊസൈറ്റിയുടെ ബാധ്യതയില്‍ ഒരു നിഷേപകന്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്ക് നല്കാന്‍ അഞ്ച് ലക്ഷം എത്തിക്കാന്‍ പൊലീസ് അനിലിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഇതോടെ അനില്‍ മാനസികയായി തകര്‍ന്നു.
ബി ജെ പി തിങ്കളാഴ്ച തമ്പാനൂര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.