തിരുവനന്തപുരം: ഇടയാര്‍ നാരകത്തറ ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായി. ക്ഷേത്രത്തോട് ചേര്‍ന്ന കലവറയിലാണ് തീപിടിച്ചത്.
വൈകിട്ട് 7.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചത് തടികൊണ്ടാണ്.
തീ പിടുത്തം ശ്രദ്ധയില്‍ പെട്ട ഉടന്‍ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിരമറിയിച്ചു.അഗ്‌നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.