• Fri. Oct 3rd, 2025

24×7 Live News

Apdin News

തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് വെള്ളപ്പൊക്കപ്രതിരോധത്തിന് 2444 കോടി അനുവദിച്ച് കേന്ദ്രം

Byadmin

Oct 2, 2025



ന്യൂദല്‍ഹി : തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2444.42 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. നഗരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മറ്റും നേരിടേണ്ടി വരുന്ന അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും, നഗര വികസനത്തിലും അടിസ്ഥിത സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഫണ്ട് സഹായകമാകും. വയനാട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് 260.56 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. അസമിനും ദുരന്ത നിവാരണ നടപടികള്‍ക്കായി 1270.788 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ 9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടി രൂപയാണ് അനുവദിച്ചത് . അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കല്‍, റോഡ്, പാലം, ജലവിതരണം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയ്‌ക്ക് തുക ഉപയോഗിക്കാം.

 

By admin