തിരുവനന്തപുരം കൂട്ടക്കൊലക്കിരയായ അഞ്ചുപേര്‍ക്കും വിട നല്‍കി നാട്. അഞ്ച്‌പേരുടേയും മൃതദേഹം ഖബറടക്കി. നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലും ഫര്‍സാനയെ ചിറയിന്‍കീഴ് മസ്ജിദിലുമാണ് സംസ്‌കരിച്ചത്.
അതേസമയം, വര്‍ഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാന്‍ ഓട്ടോറിക്ഷയില്‍ കയറിയതെന്ന് തിരുവനന്തപുരം കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോള്‍ അഫ്‌സാന്‍ ഭക്ഷണം വാങ്ങാന്‍ പോയതും തന്റെ ഓട്ടോയില്‍ ആയിരുന്നെന്നും സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.
കൂട്ടക്കൊല നടത്താനുണ്ടായ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.