മൊഴികളിലെ അവ്യക്തത കാരണം തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കാരണം കണ്ടെത്താന്‍ പൊലീസ് പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യും. ചികിത്സയിലായിരുന്ന അഫാനെ ഇന്നലെയാണ് പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. നിലവില്‍ മൂന്ന് കൊലപാതകങ്ങളിലാണ് അഫാനെതിരെ കേസെടുത്തിട്ടുള്ളത്. പിതൃമാതാവ് സല്‍മാ ബീവി, സുഹൃത്ത് ഫര്‍സാന, അനുജന്‍ അഫ്‌സാന്‍ എന്നിവരെ കൊലപ്പെടുത്തിയതിനാണ് കേസ്.
അതേസമയം, അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇതിലൂടെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസ് നീക്കം.
ഫെബ്രുവരി 24ന് ആയിരുന്നു തിരുവന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.