
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം മേയര്‍ ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയെന്ന് കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു.
ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് മേയര്‍ക്കെന്ന് യദു പറഞ്ഞു. അന്ന് തന്നോട് കാണിച്ചത് കണ്ടില്ലേയെന്ന് യദു ചോദിക്കുന്നു. ഇവരുടെ പ്രവൃത്തികളിലും ധാര്‍ഷ്ട്യത്തിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.തന്നോട് മാത്രമല്ല, നേരത്തേ വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങള്‍ക്ക് അവരുടെ സ്വഭാവം മനസിലായിട്ടുണ്ടാകും. ആ കേസില്‍നിന്നുപോലും പൊലീസ് അവരുടെ പേര് ഒഴിവാക്കി. തന്നെ പിന്തുണയ്‌ക്കാന്‍ ആരുമില്ലായിരുന്നു. വട്ടം കൂടി ആക്രമിച്ചെന്നും ഇപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും യദു പറഞ്ഞു.
സത്യം തെളിയിക്കാന്‍ നിയമപരമായി മുന്നോട്ട് പോകും. തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാന്‍ കോടതി മാത്രമേ ഉള്ളൂ. പൊലീസ് മേയര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യദു പറഞ്ഞു.