• Wed. Nov 5th, 2025

24×7 Live News

Apdin News

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

Byadmin

Nov 4, 2025



തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 15 പേരുകളാണ് പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ നേമം വാര്‍ഡിലാണ് ഷജീര്‍ ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളുടെ പേരും വാര്‍ഡും: ജി. രവീന്ദ്രന്‍നായര്‍ (സൈനിക സ്‌കൂള്‍ ), പി.ആര്‍.പ്രദീപ് (ഞാണ്ടൂര്‍കോണം), കെ.ശൈലജ (ചെമ്പഴന്തി), വനജ രാജേന്ദ്രബാബു (മണ്ണന്തല), മണ്ണാമൂല രാജേഷ് (തുരുത്തുമൂല).

ജി.പത്മകുമാര്‍ (മേലാംകോട്), എസ്.ശ്രുതി (കാലടി), സി.എസ്.ഹേമ (കരുമം),വി.മോഹന്‍ തമ്പി (വലിയവിള), ഐ. രഞ്ജിനി (വെള്ളാര്‍),എ.ബിനുകുമാര്‍ (കമലേശ്വരം), യു.എസ് രേഷ്മ (കളിപ്പാന്‍കുളം), കെ.എസ്. ജയകുമാരന്‍ (ചെറുവയ്‌ക്കല്‍),വി.ജി. പ്രവീണ സുനില്‍ (അലത്തറ) എന്നിവരാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്.

കെ.എസ്.ശബരിനാഥന്‍ ഉള്‍പ്പടെ 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

By admin