
തിരുവനന്തപുരം :സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും സിപിഎം മുന്‍ എം പി എ.സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍.തൈക്കാട് വാര്‍ഡിലാണ് കസ്തൂരി മത്സരിക്കുന്നത്.
പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമര്‍ശിച്ചാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതം ചെയ്തത്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡായ തൈക്കാട്, ജി. വേണുഗോപാല്‍ ആണ് ഇടതു സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപിയുടെ എം.ആര്‍. മനോജ് ആണ് സ്ഥാനാര്‍ഥി.
31 പേരുള്‍പ്പെട്ട രണ്ടംഘട്ട പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുന്നു.

