
തിരുവനന്തപുരം ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 42 ഇടത്ത് എന്‍ഡിഎയുടെ തേരോട്ടം. 21 ഇടത്താണ് എല്‍ഡിഎഫ് ലീഡ്. 14 ഇടത്ത് യുഡിഎഫ് മുന്നില്‍. തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാന്നൂര്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷ് വിജയിച്ചു.
507 വോട്ടിന്റെ ലീഡാണ് വിവി രാജേഷ് നേടിയത്. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കും. കണ്ണിലെ കൃഷ്ണമണിപോലെ തിരുവനന്തപുരം കാക്കുമെന്ന് വി വി രാജേഷ് പറഞ്ഞു.