
ന്യൂദല്‍ഹി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍മാര്‍ക്ക് രാജ്യതലസ്ഥാനത്ത് ഊഷ്മള സ്വീകരണം. റെയില്‍വേ സ്റ്റേഷനിലും പാര്‍ട്ടി ആസ്ഥാനത്തും സ്വീകരണം നല്‍കി.ദല്‍ഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, ദല്‍ഹി മേയര്‍ രാജ ഇക്ബാല്‍ സിംഗ് എന്നിവരും പാര്‍ട്ടി പ്രവര്‍ത്തകരും റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ എത്തി.
പഞ്ചവാദ്യം , താലപ്പൊലി എന്നിവയുമായാണ് സ്വീകരണമൊരുക്കിയത്. മലയാളികള്‍ ധാരാളമായി കൗണ്‍സിലര്‍മാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തി.അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൗണ്‍സിലര്‍മാരുടെ കൂടിക്കാഴ്ച നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഭവന -നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കാണും.
രാഷ്‌ട്രപതി ഭവനും പാര്‍ലമെന്റും കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിക്കും. മേയര്‍ വി വി രാജേഷ്,ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കുന്നു.