
തിരുവനന്തപുരം: തലസ്ഥാനത്ത് ജനങ്ങള്‍ ഇതുവരെ മോശപ്പെട്ട അവസ്ഥയിലായിരുന്നെന്ന് ബിജെപി നേതാവ് വി. വി രാജേഷ്. ഇനി ജനങ്ങള്‍ ഇന്ത്യയിലെ മികച്ച നഗരത്തിലേക്ക് നടന്നടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തുമെന്നും വി. വി രാജേഷ്. പറഞ്ഞു.
ബിജെപി മാത്രമല്ല, തിരുവനന്തപുരം നഗരം വിജയിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്.കോര്‍പ്പറേഷനില്‍ 50 വാര്‍ഡുകളിലാണ് ബി ജെ പി വിജയിച്ചത്.