• Fri. Feb 20th, 2026

24×7 Live News

Apdin News

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Byadmin

Feb 20, 2026



ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷുമായി പ്രത്യേക ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തലസ്ഥാന നഗരത്തിനെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്ത സാധ്യതകളെക്കുറിച്ചും നേരിട്ട് ചർച്ച ചെയ്യാനുള്ള അപൂർവ അവസരമായിരിക്കും ഇത്.

“മുഖാമുഖം” എന്ന ഈ സംവാദ പരമ്പര 2026 ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11:30 AM (EST) / രാത്രി 10:00 PM (IST) ന് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും. നഗരസഭയുടെ മേയറായി സേവനമനുഷ്ഠിക്കുന്ന വി.വി. രാജേഷ്, അടിസ്ഥാന സൗകര്യ വികസനത്തിനും നഗര ശുചിത്വത്തിനും മുൻഗണന നൽകിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്ന സമീപനത്തിലൂടെയും സുതാര്യമായ ഭരണ ശൈലിയിലൂടെയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

ഈ സംവാദത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികൾ, സ്മാർട്ട് സിറ്റി മിഷൻ, പൊതു ഗതാഗതം, ടൂറിസം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. പ്രത്യേകിച്ചും, പ്രവാസി മലയാളികൾക്ക് നഗര വികസനത്തിൽ എങ്ങനെ സംഭാവന നൽകാൻ കഴിയും, നിക്ഷേപ സാധ്യതകൾ എന്തെല്ലാം എന്നിവയെക്കുറിച്ചുള്ള സംഭാഷണവും ഉണ്ടാകും.

തിരുവനന്തപുരം ജന്മനാടായ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക്, നാട്ടിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, നഗര ഭരണവുമായി നേരിട്ട് ബന്ധപ്പെടാനും ഈ സംവാദം അവസരമൊരുക്കുന്നു. കൂടാതെ, കേരളത്തിലേക്ക് മടങ്ങിവരാനോ നിക്ഷേപം നടത്താനോ ആലോചിക്കുന്നവർക്ക് നഗരത്തിന്റെ ഭാവി ദിശാബോധം മനസ്സിലാക്കാൻ ഉപകരിക്കും.

തത്സമയ സംപ്രേഷണ സമയത്ത് കാഴ്ചക്കാർക്ക് ഫേസ്ബുക്ക് കമന്റുകളിലൂടെ ചോദ്യങ്ങൾ അയയ്‌ക്കാനാകും. KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടിയിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ വനജ നായർ , മുൻ പ്രസിഡൻറ്റുമാർ , ബോർഡ് ഓഫ് ഡയറക്ടേഴ്സ് , ട്രസ്റ്റി ബോർഡ് , ആർ , വി , പി മാർ തുടങ്ങിയവരും പങ്കെടുക്കും. ചോദ്യങ്ങൾ മുൻകൂറായി [email protected] ലേക്കും അയക്കാവുന്നതാണ്.

By admin