• Sat. May 31st, 2025

24×7 Live News

Apdin News

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Byadmin

May 30, 2025


തിരുവനന്തപുരം:അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പാറശാല ജിഎച്ച്എസ്എസിലെ വിനോദിനി(49) ആണ് മരിച്ചത്. മാരായമുട്ടം സ്വദേശിനിയായ വിനോദിനി രാവിലെ 11ഓടെയാണ് കുഴഞ്ഞു വീണത്.

കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ സ്‌കൂളിലെത്തിയതായിരുന്നു വിനോദിനി.അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.



By admin