• Thu. Aug 14th, 2025

24×7 Live News

Apdin News

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വനിതാ പ്രിന്‍സിപ്പലിനെ സ്‌കൂളില്‍ പൂട്ടിയിട്ടു

Byadmin

Aug 14, 2025



തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വനിതാ പ്രിന്‍സിപ്പലിനെ സ്‌കൂളില്‍ പൂട്ടിയിട്ടെന്ന് പരാതി.കിളിമാനൂര്‍ തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രിന്‍സിപ്പല്‍ ഷീജയെ ഒരുമണിക്കൂറോളമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പൂട്ടിയിട്ടത്.

സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ ഒരു വിദ്യാര്‍ഥി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിടുന്നതിലേക്ക് എത്തിച്ചത്. ഈ വിദ്യാര്‍ഥിയെ കെഎസ്യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു എന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ആര്‍ക്കും പരാതി ഇല്ലഎന്ന് കണ്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ നടപടി എടുത്തില്ല. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രതിഷേധം നടത്തി പ്രിന്‍സിപ്പല്‍ ഷീജയെ പൂട്ടിയിടുകയുമായിരുന്നു.

കിളിമാനൂര്‍ പൊലീസ്എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. സ്‌കൂളിലെ എസ്എഫ്ഐ യൂണിറ്റില്‍ ഉളള അഫ്സല്‍, ഫാത്തിമ ഹിസാന എന്നീ വിദ്യാര്‍ഥികള്‍ക്കും, കണ്ടാലറിയാവുന്ന മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.

 

 

By admin