തിരുവനന്തപുരം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ തിരയില്‍ പെട്ട് കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ് തിരയില്‍ പെട്ടത്. മൂന്നുപേര്‍ അപകടത്തില്‍പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.