• Tue. Sep 2nd, 2025

24×7 Live News

Apdin News

തിരുവനന്തപുരത്ത് കടലില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Byadmin

Sep 1, 2025


തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബീല്‍, അഭിജിത് എന്നിവരെ ഇന്നലെ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. അഭിജിത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം മത്സ്യബന്ധന വലയില്‍ കുരുങ്ങുകയായിരുന്നു. മര്യനാട് എത്തിച്ച മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താണ മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നബീലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

By admin