തിരുവനന്തപുരം: നിയന്ത്രണംവിട്ട കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു.കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ മുക്കോലയിലുണ്ടായ അപകടത്തില്‍ കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ എം.ജെ.രതീഷ് കുമാര്‍ (40) ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചൊവ്വര സ്വദേശി മണിപ്രദീപ് ചികിത്സയിലാണ്. കാര്‍ സഞ്ചരിച്ച അതേ ദിശയില്‍ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍ നിന്ന് ഇടിച്ചിടുകയായിരുന്നു.
അപകടമുണ്ടായ ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.