തിരുവനന്തപുരത്ത് കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായണ് അതിക്രമമുണ്ടായത്.
കുട്ടികളുടെ പിന്‍ഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് അമ്മയുടെ മൊഴി. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവര്‍.
പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.