• Mon. Mar 30th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Byadmin

Mar 28, 2026



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുക ആയിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. അമരവിള സ്വദേശി ശിവകുമാര്‍-വനിത ദമ്പതികളുടെ ഇളയ മകന്‍ നിതിന്‍ സ്വാദിക് ആണ് മരിച്ചത്.

നെയ്യാറ്റിന്‍കര ഗ്രാമത്ത് വച്ചാണ് അപകടം.അമരവളയില്‍ നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകവെ അതേ ദിശയില്‍ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ് തലയ്‌ക്ക് പരിക്ക് പറ്റി കുട്ടി തല്‍ക്ഷണം മരിച്ചു.

അമ്മയ്‌ക്കും ഗുരുതര പരിക്കേറ്റു. ചെങ്കല്‍ സായി കൃഷ്ണ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിതിന്‍ സ്വാദിക്.

 

By admin