• Sat. Oct 4th, 2025

24×7 Live News

Apdin News

തിരുവനന്തപുരത്ത് ഡോക്ടറില്‍നിന്ന് 3.42 കോടി രൂപ തട്ടിയ പ്രതി അറസ്റ്റില്‍

Byadmin

Oct 4, 2025



തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഡോക്ടറില്‍നിന്ന് 3.42 കോടി രൂപ തട്ടിയെടുത്ത പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടി.അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ ബംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് പൊലീസ് പിടിയിലായത്.

സാമൂഹ്യ മാധ്യമ കൂട്ടായ്‌മകളിലൂടെയും വ്യാജ ട്രേഡിംഗ് ആപ്പിലൂടെയും ആളുകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പ്രതി.ഡോക്ടറില്‍ നിന്ന് അപഹരിച്ച തുകയിലെ 1.20 കോടി രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അന്വേഷണ സംഘം വീണ്ടെടുത്തു.

തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സി ആക്കി വിദേശത്തേക്ക് കടത്തുന്ന രീതിയാണ് സംഘത്തിനുളളത്.വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ ഡോക്ടര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്‌സാപ്പ്, ടെലഗ്രാം മുതലായ സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.ഇങ്ങനെ നിക്ഷേപം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി. സെപ്തംബര്‍ 29ന് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

By admin