
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ആള്‍ പിടിയിലായി. പാങ്ങോട് ചന്തക്കുന്ന് സ്വദേശി നൗഷാദ് (51) ആണ് വാമനപുരം എക്‌സൈസിന്റെ പിടിയിലായത്.
പാങ്ങോട് ചന്തക്കുന്നിലുള്ള വീട്ടിലെ രഹസ്യ അറയില്‍നിന്ന് വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 25.5 ലിറ്റര്‍ ജവാന്‍ ബ്രാന്റ് ഉള്‍പ്പെട്ട ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. മദ്യവില്‍പ്പന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
ക്രിമിനല്‍ കേസുകളിലും അബ്കാരി കേസുകളിലും ശിക്ഷയനുഭവിച്ചയാളാണ് പിടിയിലായ നൗഷാദ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.