തിരുവനന്തപുരം പാലോട് വനത്തിനുള്ളില്‍ 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാട്ടാന ആക്രമണത്തില്‍ മരിച്ചതെന്ന് സംശയം. പാലോട് മങ്കയം അടിപ്പറമ്പ് വനത്തിലാണ് പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബു അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിലേക്ക് പോകുന്നതിനായി സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാല്‍ വനത്തിനുള്ളിലൂടെ നടന്നാണ് ഇയാള്‍ പോയത്. എന്നാല്‍ ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ന് വനത്തിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെ ദുര്‍ഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ബാബുവിന്റെ വസ്ത്രങ്ങള്‍ കണ്ട സ്ഥലത്തിന് സമീപം ആനയുടെ കാല്‍പാടും കണ്ടെത്തി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു എത്തിയെങ്കിലും വനത്തിനുള്ളിലേക്ക് കയറാന്‍ കഴിയുന്ന സാഹചര്യമല്ല.
കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള പ്രദേശമാണ്.