
തിരുവനന്തപുരം: മണക്കാട് ഫ്‌ലാറ്റില്‍ മകനൊപ്പം വാടകയ്‌ക്ക് താമസിക്കുന്ന വയോധികയില്‍ നിന്നും ഏഴര പവന്‍ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍.ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
റീന, ഷീബ, രാജന്‍, ശരത് എന്നിവരാണ് പിടിയിലായത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.പിടിയിലായവരുടെ പേരില്‍ വധശ്രമക്കേസുള്‍പ്പെടെ ഉണ്ടെന്നാണ് അറിയുന്നത്.
ഫ്‌ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന റീനയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഷീബയ്‌ക്ക് ഉണ്ടായിരുന്ന കടം തീര്‍ക്കാനാണ് പിടിച്ചു പറി നടത്തിയത്.
കഴിഞ്ഞ ദിവസം മകന്‍ പുറത്തുപോയിരുന്ന വേളയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെന്ന വ്യാജേന ഇവര്‍ ചന്ദ്രയെ സമീപിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.ഇവര്‍ ഓടിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താന്‍ പൊലീസിന് വഴിയൊരുക്കിയത്.
കവര്‍ന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം പണയം വച്ച് ഇവര്‍ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു.കളവ് പോയതില്‍ കുറച്ച് സ്വര്‍ണം കൂടി കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആദ്യം റീനയെ ആണ് പൊലീസ് പിടികൂടിയത്. മറ്റുളളവരെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.