
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.വാമനപുരത്ത് നടന്ന സംഭവത്തില്‍ അയിലം സ്വദേശി അജേഷിനെ (45) യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിനി വീട്ടമ്മയെ തേങ്ങ വെട്ട് തൊഴിലാളിയായ അജേഷ് വീട്ടിനുളളില്‍ കയറി കടന്നുപിടിക്കുകയായിരുന്നു.
തേങ്ങയിടാന്‍ എത്തിയ യുവാവ് വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി
വീടിനുള്ളില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടമ്മ ബഹളം വച്ച് കുതറിമാറി പുറത്തേക്ക് ഓടി അയല്‍വീട്ടില്‍ വിവരമറിയിച്ചു.ഇത് കണ്ട പ്രതി വീട്ടില്‍ നിന്നും ഇറങ്ങി ഓടി.
വീട്ടമ്മ പരാതി നല്‍കിയത് പ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.