തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെ ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജലി റാണി.
വിവാഹിതയായ അഞജലി ജോലി ആവശ്യാര്‍ഥം നെയ്യാറ്റിന്‍കരയിലെ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. അതേ ആശുപത്രിയിലെ നാലുപേരും ഒപ്പമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ജോലിക്ക് പോയ സമയത്താണ് അഞ്ജലി ജീവനൊടുക്കിയത്.
വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. അഞ്ജലി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.