
തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നെടുമങ്ങാട് അഴീക്കോട് ഉള്ള ഹോട്ടലിൽ ആണ് സംഭവം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്.. ഹോട്ടൽ ജീവനക്കാരായ രാജി സിനി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി ഗ്യാസ് കത്തിച്ചപ്പോൾ ആയിരുന്നു അപകടം
ഗ്യാസ് ലീക്കായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.