
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയിലായി. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്.
പേട്ട പൊലീസ് ആണ് ഇയാളെ പിടികൂടിയത്. മാസങ്ങളോളമായി ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പലതവണ വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടരുകയായിരുന്നു. ഗത്യന്തരമില്ലാതെ കുട്ടി അധ്യാപികയോട് വിവരം പറഞ്ഞു. അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. പൊലീസിലും അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.