• Wed. May 14th, 2025

24×7 Live News

Apdin News

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

Byadmin

May 13, 2025



പത്തനംതിട്ട:തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.

രാത്രി എട്ടോടെയാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തി തീ മുകളിലേക്ക് ആളിപ്പടര്‍ന്നു.ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ അഗ്നിശമന സേന സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണില്‍ തീ പടര്‍ന്നതോടെ കുപ്പികളുള്‍പ്പെടെ പൊട്ടിത്തെറിച്ചു. ഗോഡൗണിന് സമീപം ജവാന്‍ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്നില്‍ വെല്‍ഡിംഗ് പണികള്‍ നടന്നിരുന്നതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

 

 

By admin