പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.
കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.