കോട്ടയം : കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്ത് രവീന്ദ്ര ഭട്ടതിരി (65 ) നിര്യാതനായി.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിങ്ങമാസത്തിലെ മൂലം നാളില്‍ തിരുവാറന്മുളയപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കുമാരനെല്ലൂരിലെ മങ്ങാട്ടില്ലത്ത് നിന്ന് മൂത്ത ഭട്ടതിരി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെടുന്ന ആചാരമുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ഈ യാത്ര ചെയ്യുന്നത്തിനുള്ള നിയോഗം രവീന്ദ്ര ഭട്ടതിരിക്കായിരുന്നു. ഭാര്യ : തിരുവനന്തപുരം മാമന്നൂര്‍ മഠം സതി. മക്കള്‍: സാഗര്‍ ആര്‍.മങ്ങാട്ട്, ശങ്കര്‍ ആര്‍. മങ്ങാട്ട്. സംസ്‌കാരം നടത്തി.