തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം.തകില്‍ വിദ്വാന്‍ മധുവാണ് കൈഞരമ്പ് മുറിച്ചത്.
ദേവസ്വം ബോര്‍ഡ് സിഐടിയു യൂണിയന്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഉള്ളൂര്‍ ഗ്രൂപ്പ് സെക്രട്ടറിയാണ് മധു. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം ഇയാളെ തിരിച്ചെടുത്തിരുന്നു. എന്നാല്‍ ഉള്ളൂര്‍ ഗ്രൂപ്പില്‍ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് മധു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
പുനര്‍ നിയമനത്തിന് തടസം ബോര്‍ഡ് പ്രസിഡന്റിന്റെ പി എ ആണെന്നായിരുന്നു മധു ആരോപിച്ചത്. ഗുളികകള്‍ കഴിച്ച് വന്ന ശേഷമായിരുന്നു മധു കൈ ഞരമ്പ് മുറിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.