• Thu. Oct 10th, 2024

24×7 Live News

Apdin News

തിരുവോണം ബംപർ ഭാഗ്യശാലിയെ കണ്ടെത്തി; ഒന്നാം സമ്മാനം കർണാടക സ്വദേശി അൽത്താഫിന്

Byadmin

Oct 10, 2024


തിരുവനന്തപുരം: ഇന്നലെ ന റുക്കെടുത്ത തിരുവോണം ബം പർ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഭാഗ്യശാലിയെത്തേടിയുള്ള കാത്തിരിപ്പിന് വിരാമം.  25 കോടിയുടെ ബംപറടിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന്. മെക്കാനിക്കാണ് അൽത്താഫ്. 15 കൊല്ലമായി ലോട്ടറിയെടുക്കുന്നുവെന്ന് അൽത്താഫ് പറഞ്ഞു.

കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്.



By admin