തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംബർ TH 577825എന്ന ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്‌ക്ക് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലാണ്തി ബമ്പര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
27-ന് മാറ്റിവച്ച തിരുവോണം ബമ്പര്‍ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. കനത്ത മഴയിലും ജിഎസ്‌ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജൻ്റുമാരുടെയും വില്‍പനക്കാരുടെയും ആവശ്യം പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയിരുന്നത്.
14,07,100 എണ്ണം ടിക്കറ്റുകള്‍ വിറ്റ പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരില്‍ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ലയെക്കാൾ 5 ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റത്.