• Thu. Apr 24th, 2025

24×7 Live News

Apdin News

തീവ്രവാദത്തിന് ഒരു മതമുണ്ടെന്ന് നടി കങ്കണ റണാവത്ത്

Byadmin

Apr 23, 2025


മുംബൈ: കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന, വളച്ചുകെട്ടില്ലാതെ സത്യം വിളിച്ചുപറയുന്ന നടി കങ്കണ റണാവത്ത് ശക്തമായാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ചത്. തീവ്രവാദത്തിന് പിന്നില്‍ ഒരു മതമാണെന്നായിരുന്നു കങ്കണ റണാവത്ത് പറഞ്ഞത്.

വിനോദസഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയ തീവ്രവാദികള്‍ നപുംസകങ്ങളാണെന്നും ഭീരുക്കളാണെന്നും കങ്കണ റണാവത്ത് വിമര്‍ശിച്ചു. നിരുപദ്രവകാരികളായ, പാവങ്ങളായ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചതിനാലാണ് ഭീകരരെ നപുംസകങ്ങള്‍ എന്ന് കങ്കണ വിശേഷിപ്പിച്ചത്.

സമൂഹമാധ്യമപേജില്‍ കൊലചെയ്യപ്പെട്ടവരുടെ നിരത്തിവെച്ച ശവപ്പെട്ടികളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണ റണാവത്തിന്റെ പ്രതികരണം.



By admin