
തിരുവനന്തപുരം : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഇനി 25 ലക്ഷം വോട്ടര്‍മാരെ ആണ് കണ്ടെത്താനുളളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍.മരണപ്പെട്ടവരും ഇരട്ട വോട്ടുള്ളവരും താമസം മാറിയവരും ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് ഇത്രയും വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത്.
എന്നാല്‍ കണ്ടെത്താനുള്ള വോട്ടര്‍മാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഎം ,കോണ്‍ഗ്രസ്, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.അതേസമയം കണ്ടെത്താനുള്ള വോട്ടര്‍മാരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നറിയിച്ച രത്തന്‍ യു ഖേല്‍ക്കര്‍ പരിശോധിക്കാന്‍ അവസരം ഉണ്ടാകുമെന്നും അറിയിച്ചു.
കാസര്‍കോട്, വയനാട്, കൊല്ലം ജില്ലകളില്‍ എസ്ഐആര്‍ നടപടികള്‍ 100 ശതമാനം പൂര്‍ത്തിയാക്കി. മറ്റ് ജില്ലകളില്‍ 99.7 % പൂര്‍ത്തിയായി. ബിഎല്‍എ, ബിഎല്‍ഒ യോഗം നടത്താന്‍ ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ അത് നടത്തും. ബിഎല്‍ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 6 ലക്ഷത്തോളം പേര്‍ മരണ മടഞ്ഞു. ഏഴ് ലക്ഷത്തോളം ആളുകളെ ഇനി കണ്ടെത്താന്‍ ഉണ്ട്.