തുടര്‍ച്ചയായ അഞ്ചാം ദിവസവും തൃശൂര്‍ ചേലക്കര ആറ്റൂരില്‍ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. വാഴക്കൊമ്പനെന്ന ആനയ്ക്ക് മുമ്പില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വലിയ പ്രതിക്ഷേധമാണ് ചേലക്കരയില്‍ അരങ്ങേറിയത്. നിരവധി വീടുകളുടെ മതിലുകള്‍ കട്ടാന തകര്‍ത്തിരുന്നു. ചേലക്കര വാഴക്കോടും ഇന്നലെ കാട്ടാന ഇറങ്ങിരുന്നു. കാട്ടാനക്കൂട്ടമായാണ് വാഴക്കോട് എത്തിയത്. ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വത പരിഹാരം സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.