അങ്കാര: തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഒരു ഓഫീസുണ്ടെന്ന കാര്യം പുറത്തുവന്നിരിക്കുകയാണ്. തുര്‍ക്കിയില്‍ എന്തിനാണ് കോണ്‍ഗ്രസിന് ഓഫീസ് എന്നതും ആരാണ് കോണ്‍ഗ്രസിന്റെ തുര്‍ക്കി ഓഫീസിന് പണം മുടക്കിയത് എന്നും ഉള്ള ചോദ്യം ഉയരുകയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിദേശത്ത് പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി). രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോദയ്‌ക്കാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതല.
ഇന്ത്യാ-പാക് യുദ്ധപശ്ചാത്തലത്തില്‍ ഇന്ത്യാ-തുര്‍ക്കി ബന്ധം ഉലഞ്ഞതോടെ കോണ്‍ഗ്രസിന്റെ തുര്‍ക്കി ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. തുര്‍ക്കിയില്‍ പോയി ഓഫീസ് തുറക്കാന്‍ ആരാണ് പണം നല്‍കുന്നത്? കോണ്‍ഗ്രസിനെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരു തുര്‍ക്കിക്കാരനെ തന്നെ ഓഫീസ് ഭാരവാഹിക്കിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുകയാണ്.