• Sun. May 18th, 2025

24×7 Live News

Apdin News

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

Byadmin

May 18, 2025


 

മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരില്‍ 125 മാര്‍ബിള്‍ വ്യാപാരികളുടെ സംഘടന തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് എത്തുന്ന മാര്‍ബിളില്‍ 70 ശതമാനവും എത്തുന്നത് തുര്‍ക്കിയില്‍ നിന്നാണ്. ഏകദേശം 14 മുതല്‍ 18 ലക്ഷം ടണ്‍ മാര്‍ബിള്‍ ആണ് എത്തുന്നത്. ഏകദേശം 2500 കോടി മുതല്‍ 3000 കോടി രൂപ വരെയാണ് ഈ മാര്‍ബിളിന്റെ മൂല്യം.

ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ല എന്ന നിലപാടാണ് മാര്‍ബിള്‍ വ്യാപാരികള്‍ക്കുള്ളത്. അതിനാല്‍ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നല്‍കിയിരിക്കുകയാണ് മാര്‍ബിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കപില്‍ സുരാന.

ഇന്ത്യാ പാക് ഏറ്റുമുട്ടലില്‍ തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചതോടെ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ വേണ്ടെന്ന നിലപാട് ജമ്മുകശ്മീരിലെ ബിസിനസുകാരും സ്വീകരിച്ചിരിക്കുകയാണ്.  തുര്‍ക്കിയില്‍ നിന്നും ഇന്ത്യയ്‌ക്കാവശ്യം വിശ്വാസമാണ് വഞ്ചനയല്ലെന്ന് ജമ്മുകശ്മീരിലെ മാര്‍ബിള്‍ ബിസിനസുകാരനായ ഉത്സവ് ജെയിന്‍ പറയുന്നു.

ആപ്പിള്‍ മുതല്‍ സ്വര്‍ണ്ണം വരെ

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ സ്വര്‍ണ്ണം മുതല്‍ ആപ്പിളും  വരെ.
തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വര്‍ഷം എത്തുന്നത് 284 കോടി ഡോളറിന്റെ ചരക്കാണ്. പക്ഷെ തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള ബിസിനസ് ചുരുങ്ങിവരികയാണ്. 2023-24ല്‍ അത് 378 കോടി ഡോളര്‍ വരെയായിരുന്നു.

മിനറല്‍ ഓയില്‍, സ്വര്‍ണ്ണം, മാര്‍ബിള്‍, വെജിറ്റബിള്‍സ്, ആപ്പിള്‍, സിമന്‍റ്, കെമിക്കലുകള്‍ എന്നിവ ഉള്‍പ്പെടും. തുര്‍ക്കിയില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യയില്‍ അടിസ്ഥാനസൗകര്യവികസനരംഗത്തും എഞ്ചിനീയറിംഗ് രംഗത്തും സജീവമാണ്.

സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി 2178 ഷിപ്പിംഗാണ് ഇന്ത്യയിലേക്ക് നടത്തിയിരിക്കുന്നത്. ഏകദേശം 17.30 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. തുര്‍ക്കിയിലെ 231 സ്വര്‍ണ്ണക്കയറ്റുമതിക്കാര്‍ ഇന്ത്യയിലെ 202 സ്വര്‍ണ്ണബിസിനസുകാര്‍ക്ക് സ്വര്‍ണ്ണം നല്‍കി. 25 ശതമാനം വീതമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി വര്‍ധിക്കുന്നത്.

9.28 കോടി ഡോളറിന്റെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്നും 2023ല്‍ ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്തിവെച്ച് പകരം ഹിമാചലില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. പുനെയില്‍ പഴവിപണിയില്‍ ഒരു സീസണില്‍ മാത്രം തുര്‍ക്കി ആപ്പിളിന്റെ കച്ചവടം 1000 കോടി രൂപ മുതല്‍ 1200 കോടി രൂപ വരെ നടക്കാറുണ്ട്.

തുര്‍ക്കി യാത്ര നിര്‍ത്തിവെച്ച് ഇന്ത്യക്കാര്‍

മുന്ന് ലക്ഷം ഇന്ത്യക്കാരാണ് ഒരു വര്‍ഷം തുര്‍ക്കിയില്‍ എത്തുന്നത്. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. ഈസി മൈ ട്രിപ്പ്, മെയ്‌ക്ക് മൈ ട്രിപ്പ്, ക്ലിയര്‍ ട്രിപ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യക്കാരുടെ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗ് റദ്ദാക്കുകയാണ്.

 



By admin