
ന്യൂദല്‍ഹി: ഈയിടെ ഒമാനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ച ഇന്ത്യ തുര്‍ക്കിയുടെ എര്‍ദോഗാന് നല്‍കിയത് എട്ടിന്റെ പണി. നേരത്തെ മാര്‍ബിളിന് വേണ്ടി തുര്‍ക്കിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ പകരം ഒമാനില്‍ നിന്നും മാര്‍ബിള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഏകദേശം വര്‍ഷം തോറും 500 കോടി ഡോളറിന്റെ (ഏകദേശം 44,951 കോടി രൂപ) മാര്‍ബിള്‍ തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്തിരുന്നതാണ് ഇന്ത്യ. ഫിനിഷ് ചെയ്ത മാര്‍ബിളായിരുന്നു ഇന്ത്യ തുര്‍ക്കിയില്‍ നിന്നും കൊണ്ടുവന്നിരുന്നത്. പക്ഷെ പകരം ഇപ്പോള്‍ ഒമാനില്‍ നിന്നും അസംസ്കൃത മാര്‍ബിള്‍ ആണ് ഇന്ത്യ വാങ്ങുക. ഇതോടെ ഈ അസംസ്കൃത മാര്‍ബിള്‍ കട്ട് ചെയ്യുക, പോളിഷ് ചെയ്യുക തുടങ്ങിയ അധിക തൊഴിലവസരങ്ങളും ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കും.
പഹല്‍ ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കി സഹായിക്കുകയായിരുന്നു. തുര്‍ക്കി. പണ്ട് തുര്‍ക്കിയില്‍ ഭൂകമ്പം നാശനഷ്ടം വിതച്ചപ്പോള്‍ ആദ്യം ഓടിയെത്തിയ രാജ്യമായിരുന്നു ഇന്ത്യ. പക്ഷെ ഇന്ത്യയോടുള്ള ഈ ചതി വലിയ ആഘാതമായിരുന്നു ഇന്ത്യക്കാര്‍ക്ക്. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന നിലപാടെടുത്ത തുര്‍ക്കിയോട് ഇന്ത്യക്കാര്‍ തന്നെ പ്രതികാരനടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. ഇന്ത്യക്കാരില്‍ പലരും വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തുര്‍ക്കിയെ ഉപയോഗിപ്പെടുത്തിയിരുന്നു. തുര്‍ക്കി പലരും വിദേശയാത്രകള്‍ക്കായി തെരഞ്ഞെടുത്തിരുന്ന ഡെസ്റ്റിനേഷനായിരുന്നു. ഈസ്താംബൂളിനെപ്പോലെ ചരിത്രമുറങ്ങിക്കിടക്കുന്ന നിരവധി നഗരങ്ങള്‍ തുര്‍ക്കിയില്‍ ഉണ്ട്. പക്ഷെ ഇത്തരം തുര്‍ക്കി ട്രിപ്പുകള്‍ പലരും ഉപേക്ഷിച്ചു.ഇതെല്ലാം കൂടി തുര്‍ക്കിക്ക് വലിയൊരു സാമ്പത്തിക ആഘാതമാണ് ഉണ്ടായത്.