• Sun. Jan 25th, 2026

24×7 Live News

Apdin News

തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി മരിച്ചു

Byadmin

Jan 25, 2026



കൊച്ചി:തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി മരിച്ചു.
ബാബുരാജ്(50) ആണ് മരിച്ചത്. കസ്റ്റഡിയില്‍വെച്ച് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഭാഗത്തുനിന്നാണ് ബാബുരാജിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പ്രദേശത്ത് അപരിചതന്‍ അലഞ്ഞുനടക്കുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി ബാബുരാജിനെ കസ്റ്റഡിയില്‍ എടുത്തത്.

പിന്നാലെ ബാബുരാജിനെ സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

By admin