• Tue. Sep 23rd, 2025

24×7 Live News

Apdin News

തൃശൂരില്‍ കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍

Byadmin

Sep 23, 2025



തൃശൂര്‍:കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍. വരവൂര്‍ പിലാക്കാട് ഗോവിന്ദന്‍- ഉഷാ ദമ്പതികളുടെ മകള്‍ ഗ്രീഷ്മയെ (24) ആണ് മരിച്ച നിലയില്‍ കണ്ടത്.

വരവൂര്‍ മഞ്ഞച്ചിറ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ഗ്രീഷ്മയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കിയ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വരവൂര്‍ മഞ്ഞച്ചിറ കുളത്തില്‍ യുവതിയുടെ ചെരിപ്പും ബാഗും കണ്ടെത്തിയത്.

വടക്കാഞ്ചേരി അഗ്‌നിരക്ഷാസേന കുളത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിന്നും പുറത്തെടുത്ത മൃതദേഹം തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഗ്രീഷ്മ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

By admin