
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണ്‍ റിമാന്‍ഡില്‍. വരന്തരപ്പിള്ളി സ്വദേശി അര്‍ച്ചന(20) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. വീടിന് സമീപമുളള കനാലില്‍ പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അര്‍ച്ചനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആറ് മാസം മുമ്പാണ് ഷാരോണും അര്‍ച്ചനയും തമ്മിലുളള പ്രണയ വിവാഹം നടന്നത്.
ഷാരോണ്‍ വീട്ടുകാരുമായി സംസാരിക്കാന്‍ പോലും അര്‍ച്ചനയെ അനുവദിച്ചിരുന്നില്ല. കോളേജിനു മുന്നില്‍വെച്ച് ഒരിക്കല്‍ അര്‍ച്ചനയെ മര്‍ദിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നുവെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു .