
തൃശൂര്‍: ഗോതമ്പുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് നാലിനാണ് അപകടം നടന്നത്.
ചെറുതുരുത്തി പൊന്നാനി പ്രധാന പാതയില്‍ ആറങ്ങോട്ടുകരക്കും തലശേരിക്കും ഇടയിലുള്ള പഴയ സത്യന്‍ ടാക്കീസ് പരിസരത്താണ് അപകടം.നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍ പെട്ടത്.
വളവിനോട് ചേര്‍ന്ന് എതിരെ വന്ന കാറിന് വശം നല്‍കുന്നതിനിടെയാണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്.പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.