തൃശൂര്‍ പഴയന്നൂരില്‍ ചുമര്‍ ഇടിഞ്ഞുവീണ് 51കാരന്‍ മരിച്ചു. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചീരക്കുഴി കാഞ്ഞൂര്‍ വീട്ടില്‍ രാമന്‍കുട്ടിയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. ചുമര്‍ പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ രാമന്‍കുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.