തൃശൂരില്‍ യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതല്‍ തടങ്കലിലെടുത്തു. പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.
പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.