തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ അട്ടിമറി ശ്രമം. റ്രെയില്‍വെ സ്റ്റേഷനു സമീപം ട്രാക്കില്‍ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ഇന്ന് പുലര്‍ച്ചെ 4.55-ന് ചരക്ക് ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റി വെച്ചിരിക്കുന്നത്.
റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചിരിക്കുന്നത്. ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.