തൃശൂര്‍:റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു. തൃശൂര്‍ അകമലയിലെ റെയില്‍വേ ട്രാക്കിലാണ് മണ്ണിടിഞ്ഞത്.
ഇതോടെ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍ വീണ മണ്ണും കല്ലും മാറ്റാന്‍ ശ്രമം നടക്കുന്നു.
മണ്ണ് മാന്തി യന്ത്രം എത്തിച്ചാണ് പണി നടത്തുന്നത്.എത്രയും വേഗം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാണ് ശ്രമം.