തൃശൂരില്‍ ശോഭയാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാര്‍ തല്ലിതകര്‍ത്തതായി പരാതി. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തത്.
കുന്നംകുളം പഴഞ്ഞിയില്‍ വെച്ച് ശോഭയാത്രക്കിടയില്‍ ഗതാഗത നിയന്ത്രിച്ചവര്‍ നല്‍കുന്ന നിര്‍ദേശത്തെ തുടര്‍ന്ന് ശരത് കാര്‍ മുന്നോട്ട് എടുത്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. കാര്‍ മുന്നോട്ട് പോയതില്‍ പ്രകോപിതരായ ചിലര്‍ പിന്തുടര്‍ത്തി വാഹനം അടിച്ചു തകര്‍ക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാന്‍ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.