തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.