• Wed. Oct 9th, 2024

24×7 Live News

Apdin News

തൃശൂരിൽ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Byadmin

Oct 9, 2024


തൃശൂർ : മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ദേശമം​ഗലം കൂട്ടുപാതയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളാണ് കുട്ടിയെ ആദ്യം കണ്ടത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തുടർന്ന് ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണെന്നാണ് നി​ഗമനം. കുഞ്ഞ് എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്ന് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.



By admin